ലഹരിക്കെതിരെ മനുഷ്യ ചങ്ങലയുമായി ഫ്രണ്ട്സ് റസിഡന്റ്സ് അസോസ്സിയേഷൻ

Attingal vartha_20260815_153953_0000

കിളിമാനൂർ : സംസ്ഥാന സർക്കാരിന്റെ ലഹരിയ്ക്കെതിരെ യുള്ള പോരാട്ടമായ തൂഫാന് ഐക്യദാർഢ്യം പ്രകടപ്പിച്ചു കൊണ്ടും തൂഫാൻ പ്രവർത്തനങ്ങൾ റസിഡന്റ്സ്അസോസ്സിയേഷനുകൾ ഏറ്റെടുക്കണമെന്ന സംസ്ഥാന സർക്കാർ നിർദേശിച്ച സാഹചര്യത്തിൽ കിളിമാനൂർ പഞ്ചായത്ത്‌ ആലത്തൂകാവിൽ പ്രവർത്തിയ്ക്കുന്ന ഫ്രണ്ട്സ് റസിഡന്റ്സ് അസ്സോസ്സിയേഷൻ 600 മീറ്റർ നീളത്തിൽ മനുഷ്യ ചങ്ങല തീർത്തു ഐക്യദാർഢ്യം പ്രകടിപ്പിച്ചു.

കക്കാകുന്നു ജംഗ്ഷനിൽ എക്സൈസ് ഇൻസ്പെക്റ്റർ മനുഷ്യചങ്ങലയിലെ ആദ്യ കണ്ണിയും കിളിമാനുർ സബ് ഇൻസ്പെക്ടർ ചങ്ങലയുടെ അവസാനകണ്ണിയുമായി . ജനപ്രതിനിധികൾ മനുഷ്യ ചങ്ങലയിൽ പ്രതിജ്‌ഞ വാചകം ചൊല്ലി കൊടുത്തു.

മനുഷ്യ ചങ്ങലയ്ക്ക ശേഷം കക്കാകുന്നു ജംഗ്ഷനിൽ കൂടി പൊതു സമ്മേളനത്തിൽ കിളിമാനൂർ എക്സൈസ് ഇൻസ്പെക്റ്റർ, കിളിമാനൂർ സബ് ഇൻസ്പെക്റ്റർ, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കെ ജി ഫ്രിൻസ്, ബ്ലോക്ക് പഞ്ചായത്ത്‌ അംഗങ്ങളായ സി എസ് സരിഗ , കുമാരി അശ്വിനി, വാർഡ് അംഗങ്ങളായ ബൻ ഷ ബഷീർ, അജ്ഞന എ. ബി , ബീന വേണുഗോപാൽ, ബി എസ് റജി, പോങ്ങനാട് ജി . രാധാകൃഷ്ണൽ , കുമാരി .കെ ഗിരിജ, ടി ആർ മനോജ് എന്നിവർ പ്രസംഗിച്ചു. ഫ്രണ്ട്സ് പ്രസിഡന്റ് എം എസ് സാബുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിന് ജനറൽ സെക്രട്ടറി ജി. ചന്ദ്രബാബു നന്ദിയും പ്രകാശിപ്പിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!