
ഭാരതത്തിൻ്റെ എൺപതാം സ്വാതന്ത്ര്യദിനം ഫോറാ ഓഫ് റസിഡൻ്റ്സ് അസോസിയേഷൻ കിളിമാനൂർ (ഫ്രാക്ക്) ൻ്റെ ആഭിമുഖ്യത്തിൽ സമുചിതമായി ആഘോഷിച്ചു.
അസോസിയേഷൻ ഓഫീസിന് മുന്നിലുള്ള കൊടിമരത്തിൽ പ്രസിഡൻ്റ് പ്രേംചന്ദ്രബാബു.എം. എസ്. ദേശീയപതാക ഉയർത്തി. തുടർന്ന് ദേശീയ ഗാനാലാപനം, സ്വാതന്ത്ര്യ ദിന സന്ദേശം, പ്രതിജ്ഞ, മധുര വിതരണം എന്നിവ നടന്നു. വൈകുന്നേരം 4 മണിക്ക് നടന്ന ഇൻ്റർ റസിഡൻ്റ്സ് സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ് മത്സരം പ്രസിദ്ധ സാഹിത്യ പ്രവർത്തകൻ ബാബു കിളിമാനൂർ നേതൃത്വം നൽകി.

വിവിധ റസിഡൻ്റ്സ് അസോസിയേഷനുകളിൽ നിന്നായി നിരവധി ടീമുകൾ പങ്കെടുത്തു. തുടർന്ന് സമ്മാനദാനവും നടന്നു. രക്ഷാധികാരിമാരായ ടി.ചന്ദ്രബാബു, ജി. ചന്ദ്രബാബു, ജനറൽ സെക്രട്ടറി ഹരികൃഷ്ണൻ, സെക്രട്ടറി ഹരീഷ് കുമാർ, വൈസ് പ്രസിഡൻ്റ് എ.ടി.പിള്ള, രാജേന്ദ്രൻ നായർ, ജയചന്ദ്രൻ , രാജ്കുമാർ, രാജേന്ദ്രൻ, രാജു, ശശിധരൻ തുടങ്ങിയവർ പങ്കെടുത്തു.


