
കേരള മുസ്ലിം ജമാഅത്ത് നബിദിനാഘോഷങ്ങളുടെ ഭാഗമായി നടത്തിയ മൗലിദ് സദസ്സ് കടുവയിൽ പള്ളി ഇമാം അബൂ റബീഹ് സദക്കത്തുള്ള ബാഖവി മുഖ്യപ്രഭാഷണവും ദുആയ്ക്കും നേതൃത്വം നൽകി. വള്ളക്കടവ് ജമാഅത്ത് പ്രസിഡൻറ് എ സൈഫുദ്ദീൻ ഹാജി ഉദ്ഘാടനം ചെയ്തു.
കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡൻറ് കെ എം ഹാഷിം ഹാജി, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നേതാക്കളായ ഷംസുദ്ദീൻ അഹ്സനി, ജാബിർ ജൗഹരി ഫാളിലി, ജാബിർ അസ്ഹരി തുടങ്ങി നിരവധി പണ്ടിത ശ്രേഷ്ഠർ പരിപാടിയിൽ പങ്കെടുത്തു.
ജില്ലാ സെക്രട്ടറിമാരായ മുഹമ്മദ് റാഫി ആലംകോട്, ഷാജഹാൻ പള്ളിപ്പുറം, സോൺ ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ ഫൈനാൻസ് സെക്രട്ടറി മുഹമ്മദ് റാഫി, ആലംകോട് മുസ്ലിം ജമാഅത്ത് പ്രസിഡൻറ് അഡ്വക്കേറ്റ് എം മുഹ്സിൻ, നിലയ്ക്കാമുക്ക് ജമാഅത്ത് പ്രസിഡൻറ് അഡ്വക്കേറ്റ് ഷഹീർ, ചിറയിൻകീഴ് ജമാഅത്ത് പ്രസിഡൻറ് എ അബ്ദുൽ റഹീം, പാളയംകുന്ന് ജമാഅത്ത് സെക്രട്ടറി നാസർ ഹാജി, പാരിപ്പള്ളി ജമാഅത്ത് സെക്രട്ടറി എ കെ മൻസറുദ്ദീൻ, സഫീർ ബാഖവി, ജാഫർ അസ്ഹരി, പാങ്ങോട് ജമാഅത്ത് ഭാരവാഹികൾ തുടങ്ങി പ്രമുഖ പണ്ഡിതന്മാരും നേതാക്കളും പങ്കെടുത്തു


