
ആറ്റിങ്ങൽ: നഗരസഭ 32-ാം വാർഡായ മേലാറ്റിങ്ങലിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 23ന് ഗുരുനാഗപ്പൻകാവ് ജംഗ്ഷനിലാണ് പരിപാടികൾ നടക്കുന്നത്.
രാവിലെ 10മണി മുതൽ വിവിധ കലാ-കായിക മത്സരങ്ങൾ നടക്കും. വൈകുന്നേരം 3ന് വിവാഹിതരും അവിവാഹിതരും തമ്മിലുള്ള വടംവലി മത്സരം നടക്കും. വൈകിട്ട് 4ന് 32-ാം വാർഡിലെ മുഴുവൻ കുടുംബങ്ങൾക്കുമായി മലക്കറി കിറ്റ് വിതരണം നടത്തും. ആറ്റിങ്ങൽ എം എൽ എ ഒ എസ് അംബിക വിതരണോദ്ഘാടനം നിർവഹിക്കും.
32-ാം വാർഡിലെ 70 വയസ്സിന് മുകളിലുള്ള സ്ത്രീകൾക്ക് ഓണക്കോടി വിതരണവും പരിപാടിയുടെ ഭാഗമായി നടക്കും. നഗരസഭ ചെയർമാൻ എം. പ്രദീപ് വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കും.
കൂടാതെ വാർഡിലെ തൊഴിലുറപ്പ് കുടുംബാംഗങ്ങൾക്കും ആശാ പ്രവർത്തകർക്കും നഴ്സറി അധ്യാപകർക്കും ഓണക്കോടി വിതരണം നടത്തും.ഓണക്കോടി വിതരണത്തിന്റെ ഉദ്ഘാടനം സി.പി.ഐ.(എം) തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ. രമു നിർവഹിക്കും. മേലറ്റിങ്ങൽ വാർഡ് കൗൺസിലർ ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.
വൈകിട്ട് 5ന് ഡാൻസ് പ്രോഗ്രാമും, വൈകിട്ട് 6ന് സംഗീതപരിപാടിയും അരങ്ങേറും.


