ആലംകോട് ഗവ. എൽ.പി സ്കൂളിൽ ‘തിമിർത്ത് ഓണം 2K26’ ആഘോഷിച്ചു

Attingal vartha_20260821_215724_0000

ആലംകോട്: ആലംകോട് ഗവ. എൽ.പി സ്കൂളിൽ ‘തിമിർത്ത് ഓണം 2K26’ എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. വിവിധ കലാ-കായിക പരിപാടികളോടെയാണ് ആഘോഷം ഗംഭീരമായി നടന്നത്.

ആഘോഷ പരിപാടികൾ എസ്.എം.സി ചെയർമാൻ ഷാനവാസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് നസീഹ ബീഗം സ്വാഗതം പറഞ്ഞു.

മെഗാ തിരുവാതിര, അത്തപ്പൂക്കളം, കുട്ടികളുടെ നൃത്തനൃത്യങ്ങൾ, നാടൻ കളികൾ, അധ്യാപകർക്കും രക്ഷിതാക്കൾക്കുമായി വിവിധ കലാപരിപാടികൾ, ഓണസദ്യ തുടങ്ങിയവ ആഘോഷത്തിന് മാറ്റുകൂട്ടി.

വാർഡ് കൗൺസിലർ ലാലി, സ്കൂൾ വികസന സമിതി അംഗങ്ങൾ, എസ്.എം.സി–പി.ടി.എ അംഗങ്ങൾ, അധ്യാപകർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!