250 വീടുകളിൽ ഓണക്കിറ്റ് നൽകിയും പുഷ്പ- കാർഷിക വിളവെടുപ്പ് നടത്തിയും സൗഹൃദ റസിഡന്റ്‌സ് അസോസിയേഷൻ

Attingal vartha_20260823_221443_0000

കല്ലമ്പലം : തുടർച്ചയായ ആറാം വർഷവും പ്രദേശത്തെ 220 വീടുകളിലും പരിസര പ്രദേശത്തെ 30 കിടപ്പുരോഗികൾക്കും അശരണർക്കും അരിയും, ശർക്കരയും, പായസം മിക്സും പലവ്യഞ്ജനവും അടങ്ങിയ ഓണക്കിറ്റ് നൽകി സൗഹൃദ റെസിഡന്റ്‌സ് മാതൃകയായി. കിറ്റ് വിതരണം ആറ്റിങ്ങൽ എം. എൽ. എ. ഒ. എസ്. അംബിക നിർവ്വഹിച്ചു.

സൗഹൃദയിലെ വനിതാ കാർഷിക കൂട്ടായ്മ അര ഏക്കർ സ്ഥലത്തു ശാസ്ത്രീയമായി ചെണ്ടുമല്ലിപ്പൂക്കളും വിവിധ തരം ജൈവ പച്ചക്കറികളും കൃഷി ചെയ്തു ഈ വനിതാ കൂട്ടായ്മ വിസ്മയം തീർത്തു.

കൃഷിയുടെ വിളവെടുപ്പ് വർക്കല ബ്ലോക്ക്‌ പ്രസിഡന്റ്‌ എസ്. സന്തോഷ്‌കുമാർ നിർവഹിക്കുകയും വിപണന ഉത്ഘാടനം
മണമ്പുർ പഞ്ചായത്തു പ്രസിഡന്റ്‌ ജി കുഞ്ഞുമോൾ നിർവഹിക്കുകയും ചെയ്തു.

മികച്ച കുട്ടിക്കർഷകനായി തെരഞ്ഞെടുത്ത ശ്രീഹരിയെ ചടങ്ങിൽ ഫല വൃക്ഷ തൈ നൽകി ആദരിച്ചു. മറിയം ത്വയ്യിബ, ആത്മിക എന്നിവർ ഒന്നും രണ്ടും സ്ഥാനം നേടി അവാർഡിനർഹരായി. ഡോക്ടർ അജയൻ പനയറ ഓണാസന്ദേശം നൽകുകയും ഡോക്ടർ ദീപു പി കുറുപ്പ് വനിതാ കൃഷി കൂട്ടായ്മ അംഗങ്ങളെ ആദരിക്കുകയും ചെയ്തു.

ചടങ്ങിൽ മണമ്പുർ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എസ്. സുരേഷ് കുമാർ, വാർഡ് മെമ്പർ ജി. ജയ, സൗഹൃദ പ്രസിഡന്റ്‌ രാധാകൃഷ്ണ കുറുപ്പ്, സെക്രട്ടറി ഖാലിദ് പനവിള,ജോയിന്റ് സെക്രട്ടറി സോമശേഖരൻ നായർ, കൗൺസിൽ ഫോർ കമ്മ്യൂണിറ്റി കോ ഓപ്പറേഷൻ കൊല്ലം ജില്ലാ സെക്രട്ടറി കൊല്ലൂർവിള സുനിൽ ഷാ എന്നിവർ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!