ആലംകോട് മുസ്‌ലിം ജമാഅത്ത് നബിദിന സന്ദേശ റാലി സംഘടിപ്പിച്ചു

Attingal vartha_20260824_141149_0000

ആലംകോട്: 1501-ാമത് നബിദിനാഘോഷങ്ങളുടെ ഭാഗമായി ആലംകോട് മുസ്‌ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ വർണാഭമായ നബിദിന സന്ദേശ റാലി സംഘടിപ്പിച്ചു. പ്രദേശത്തെ മദ്രസ വിദ്യാർഥികൾ, ജമാഅത്ത് ഭാരവാഹികൾ, നാട്ടുകാർ തുടങ്ങിയവർ റാലിയിൽ പങ്കെടുത്തു.

ജമാഅത്ത് പ്രസിഡന്റ് അഡ്വ. മുഹ്സിൻ റാലി ഫ്ലാഗ് ഓഫ് ചെയ്തു. ചീഫ് ഇമാമും മുദരിസുമായ നിഹാൽ ഹാദി അൽ മുഹ്തദി, ജനറൽ സെക്രട്ടറി ജാബിർ മൂൺസിറ്റി, ട്രഷറർ ഷിബു, വൈസ് പ്രസിഡന്റ് എ. എം. സഈദ്, ജോയിന്റ് സെക്രട്ടറി മുഹമ്മദ് യൂസഫ്, കൺവീനർമാരായ ഷാക്കിർ ഫിസ, നാസർ എസ്., കമ്മിറ്റി അംഗങ്ങളായ സലിം, ഇക്ബാൽ, നവാബ്, സദർ മുഅല്ലിമും അസിസ്റ്റന്റുമായ ഹുസൈൻ ജൗഹരി, ഹിഫ്ള് കോളേജ് പ്രിൻസിപ്പൽ അബ്ദുല്ലാ നഈമി, മറ്റ് മദ്രസ മുഅല്ലിമുകൾ എന്നിവർ റാലിക്ക് നേതൃത്വം നൽകി.

കാവ്‌നട പൗരസമിതി ഉൾപ്പടെ വിവിധ സംഘടനകളും വ്യക്തികളും റാലിയിൽ പങ്കെടുത്തവർക്ക് മധുരവിതരണം നടത്തി. മുൻ ജമാഅത്ത് മെമ്പർമാരായ അറേബ്യൻ നാസർ, എം. എച്ച്. അഷ്റഫ്, നിജാസ്, റസൂൽ ഷാ, മുഖദിയിൽ സുധീർ തുടങ്ങിയവരും പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!