കൊട്ടാരക്കരയിൽ വാഹനാപകടം: ആലംകോട് സ്വദേശിയായ യുവാവ് മരിച്ചു

Attingal vartha_20260824_134903_0000

ആറ്റിങ്ങൽ : ഇന്ന് രാവിലെ കൊട്ടാരക്കര മെഴ്‌സി ഹോസ്പിറ്റൽ ജംഗ്ഷന് സമീപമുണ്ടായ വാഹനാപകടത്തിൽ ആലംകോട് വഞ്ചിയൂർ തൈക്കാവ് സ്വദേശിയായ യുവാവ് മരിച്ചു. സൽമാൻ (22) ആണ് മരിച്ചത്.

രാവിലെ ഒമ്പതുമണിയോടെയാണ് അപകടം. അടൂർ ഭാഗത്തേക്ക് ബൈക്കിൽ പോകുകയായിരുന്ന സൽമാനും മരുതിക്കുന്ന് സ്വദേശി അഫ്സലും സഞ്ചരിച്ച ബൈക്കും തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസും തമ്മിലാണ് അപകടമുണ്ടായത്. അപകടത്തിൽ സൽമാൻ തൽക്ഷണം മരിച്ചു.

അഫ്സലിന് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വഞ്ചിയൂർ തൈക്കാവ് സ്വദേശിയായ സൽമാൻ ജാൻഷാ–സൈനബ ദമ്പതികളുടെ മകനാണ്. സഹോദരി: ആസിയ എസ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!