മാവേലിയായി അധ്യാപകൻ, മടവൂർ ഗവ. എൽ.പി സ്കൂളിൽ വിപുലമായ ഓണാഘോഷം

Attingal vartha_20260823_223614_0000

മടവൂർ: മടവൂർ ഗവൺമെന്റ് എൽ.പി സ്കൂളിൽ കുട്ടികളുടെ കളികളും വിവിധ കലാപരിപാടികളുമായി വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു. മാവേലിയുടെ വരവേൽപ്പ് ആഘോഷങ്ങൾക്ക് കൂടുതൽ ആവേശം പകർന്നു. നാവായിക്കുളം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ എസ്.ജി. സുൽജിത്താണ് മാവേലിയായി എത്തിയത്.

മടവൂർ പഞ്ചായത്ത് പ്രസിഡന്റ് എ. ഹസീന, വൈസ് പ്രസിഡന്റ് അഫ്സൽ, വാർഡ് മെമ്പർ അജിത് കുമാർ, പി.ടി.എ പ്രസിഡന്റ് രോഹിണി, എസ്.എം.സി ചെയർമാൻ ലാലു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. കുട്ടികളുടെ വിവിധ കലാപരിപാടികളും ഓണാഘോഷത്തിന്റെ ഭാഗമായി നടന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!