
ആറ്റിങ്ങൽ: ഗവ. ഐ.ടി.ഐ ആറ്റിങ്ങൽ ക്യാമ്പസിൽ ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മിറ്റിയുടെ (ഐ.എം.സി) ആഭിമുഖ്യത്തിൽ തൊഴിലധിഷ്ഠിതവും പ്ലേസ്മെന്റ് സപ്പോർട്ടോടുകൂടിയതുമായ ഷോർട്ട് ടേം സ്കിൽ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു.
AI Integrated സംവിധാനത്തിൽ നടത്തുന്ന എയർ കാർഗോ ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക്സ് മാനേജ്മെന്റ്, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, എ.സി. മെക്കാനിക്ക്, ഫിനാൻഷ്യൽ അക്കൗണ്ടിംഗ് ആൻഡ് ടാക്സേഷൻ എന്നീ കോഴ്സുകളിലേക്കാണ് നിലവിൽ പ്രവേശനം നടക്കുന്നത്.
എസ്.എസ്.എൽ.സി, പ്ലസ് ടു തുടങ്ങിയ യോഗ്യതയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം.
എയർ കാർഗോ ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക്സ് മാനേജ്മെന്റ് കോഴ്സിന്റെ കാലാവധി ഒരു വർഷമാണ്. പഠനത്തോടൊപ്പം ഇന്റർവ്യൂ പരിശീലനം, ഇന്റേൺഷിപ്പ്, കമ്പ്യൂട്ടർ പരിശീലനം, ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം, വ്യക്തിത്വ വികസനം തുടങ്ങിയ മേഖലകളിലും പ്രത്യേക പരിശീലനം നൽകും. പ്ലേസ്മെന്റ് സപ്പോർട്ടും ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു.
കേന്ദ്ര ഗവൺമെന്റ് അംഗീകൃത സർട്ടിഫിക്കറ്റിനൊപ്പം അമേരിക്കൻ സർട്ടിഫിക്കേഷനും ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.
താൽപര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്കായി ആറ്റിങ്ങൽ ഗവ. ഐ.ടി.ഐ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 9074874208, 7510481819.


