ഒരുമിച്ചോണം കലാസാഹിത്യകാര സംഗമം

Attingal vartha_20260901_104352_0000

തിരുവനന്തപുരം : തനിമ കലാസാഹിത്യവേദി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരുമിച്ചോണം എന്ന തലക്കെട്ടിൽ കലാസാഹിത്യകാര സംഗമം സംഘടിപ്പിച്ചു. നന്ദാവനം പ്രൊഫ.എൻ കൃഷ്ണപിള്ള ഫൗണ്ടേഷൻ ഹാളിൽ നടന്ന സംഗമം പ്രശസ്ത പിന്നണിഗായകൻ അലോഷ്യസ് പെരേര ഉദ്ഘാടനം ചെയ്തു.

തനിമ ജില്ലാസമിതിയംഗം ചാന്നാങ്കര ജയപ്രകാശ് അധ്യക്ഷത വഹിച്ചു.കാര്യവട്ടം ശ്രീകണ്ഠൻ നായർ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. തനിമ കലാസാഹിത്യവേദി ജില്ലാപ്രസിഡന്റ് അമീർ കണ്ടൽ ഓണസന്ദേശം നൽകി. സംഗമത്തിൽ ജില്ലയിലെ കലാസാഹിത്യ പ്രവർത്തകരുടെ കഥ പാട്ട്,കവിത തുടങ്ങിയവയുടെ അവതരണങ്ങളും അരങ്ങേറി.

തനിമ സിറ്റി ചാപ്റ്റർ പ്രസിഡന്റ് നൂറുൽ ഹസൻ , ഫൽഗുനൻ വടവുകോട് , ഷാമില കാരക്കമണ്ഡപം,പ്രദീഷ് ബി, ചാന്നാങ്കര സലിം, കല്ലിയൂർ വിശ്വംഭരൻ,ജയചന്ദ്രൻ നായർ, ഷാഹുൽ ഹമീദ് അഴിക്കോട്,ഷാജഹാൻ പനച്ചമൂട്, നിസാർ പെരുമാതുറ, ജയൻ പോത്തൻകോട്, സിന്ധു വാസുദേവൻ,അസിം കരിച്ചാറ, ഷജീലമനാഫ്, റിയാസ് എം കെ,മോഹനൻ ചെഞ്ചേരി, നദീറ ബഷീർ, ശ്രീധരൻ ,ഷിഹാബ്, അജയ് കണ്ണാടി, നസീം ചിറയിൻകീഴ്, കാന്തി ലാൽ , ലൈലാബീഗം, സുമിന നേമം, ബിജു തേക്കട , അശ്കർ എസ് എം,പീർ മുഹമ്മദ്, സിയാദ് കണിയാപുരം, വിജയകുമാർ സാരംഗി, നകുലൻ കഴക്കൂട്ടം, അനസ് ബഷീർ, രാജ്കുമാർ കുടപ്പനക്കുന്ന് തുടങ്ങിയ കലസാഹിത്യ പ്രവർത്തകർ സംബന്ധിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!