
ആറ്റിങ്ങൽ : രക്ത അർബുദത്തിന്റെ കഠിനമായ അവസ്ഥയോട് പോരാടുന്ന മണനാക്ക് സ്വദേശി സാബിർ സലാഹുദ്ദീൻ തുടർചികിത്സയ്ക്കായി സഹായം തേടുന്നു. ‘പെരിഫറൽ ടി-സെൽ ലിംഫോമ’ (Peripheral T-cell Lymphoma) എന്ന അപൂർവ്വ അസുഖ ബാധയെ തുടർന്ന് നിലവിൽ വെള്ളൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് (CMC) ആശുപത്രിയിൽ ചികിത്സയിലാണ് ഇദ്ദേഹം.
അടിയന്തിരമായി നടത്തേണ്ട ‘സ്റ്റെംസെൽ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്ക്’ (Allogeneic Peripheral Blood Stem Cell Transplant – PBSCT) അനുയോജ്യരായ മറ്റ് ദാതാക്കളെ ലഭ്യമാകാത്തതിനെ തുടർന്ന്, സാബിറിന്റെ 8 വയസ്സുള്ള മകളിൽ നിന്നുതന്നെ ട്രാൻസ്പ്ലാന്റ് ചെയ്യാനാണ് ഡോക്ടർമാർ തീരുമാനിച്ചിരിക്കുന്നത്. മകൾ ജീവൻ പകർന്നുനൽകാൻ തയ്യാറാണെങ്കിലും, ശസ്ത്രക്രിയയ്ക്കും അനുബന്ധ ചികിത്സകൾക്കുമായി ഏകദേശം 90 ലക്ഷം (90,00,00,00) രൂപ ചെലവ് വരും.
ഇത്രയും വലിയ തുക തനിയെ സ്വരൂപിക്കാൻ കഴിവില്ലാത്ത സാധാരണ കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമാണ് ഈ ഭീമമായ തുക. അതിനാൽ സാബിറും കുടുംബവും പൊതുസമൂഹത്തിന്റെ ഉദാരമായ സഹായവും പ്രാർത്ഥനയും അഭ്യർത്ഥിക്കുന്നു.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ:
പേര്: SABIR SALAUDIN
അക്കൗണ്ട് നമ്പർ: 40345101147186
IFSC കോഡ്: KLGB0040345
ബാങ്ക്: Kerala Gramin Bank



