ജീവൻ പകർന്നു നൽകാൻ മകളുണ്ട്, പക്ഷെ ശസ്ത്രക്രിയയ്ക്ക് പണമില്ല: ചികിത്സാ സഹായം തേടി മണനാക്ക് സ്വദേശി സാബിർ

Attingal vartha_20260904_154600_0000

ആറ്റിങ്ങൽ : രക്ത അർബുദത്തിന്റെ കഠിനമായ അവസ്ഥയോട് പോരാടുന്ന മണനാക്ക് സ്വദേശി സാബിർ സലാഹുദ്ദീൻ തുടർചികിത്സയ്ക്കായി സഹായം തേടുന്നു. ‘പെരിഫറൽ ടി-സെൽ ലിംഫോമ’ (Peripheral T-cell Lymphoma) എന്ന അപൂർവ്വ അസുഖ ബാധയെ തുടർന്ന് നിലവിൽ വെള്ളൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് (CMC) ആശുപത്രിയിൽ ചികിത്സയിലാണ് ഇദ്ദേഹം.

​അടിയന്തിരമായി നടത്തേണ്ട ‘സ്റ്റെംസെൽ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്ക്’ (Allogeneic Peripheral Blood Stem Cell Transplant – PBSCT) അനുയോജ്യരായ മറ്റ് ദാതാക്കളെ ലഭ്യമാകാത്തതിനെ തുടർന്ന്, സാബിറിന്റെ 8 വയസ്സുള്ള മകളിൽ നിന്നുതന്നെ ട്രാൻസ്പ്ലാന്റ് ചെയ്യാനാണ് ഡോക്ടർമാർ തീരുമാനിച്ചിരിക്കുന്നത്. മകൾ ജീവൻ പകർന്നുനൽകാൻ തയ്യാറാണെങ്കിലും, ശസ്ത്രക്രിയയ്ക്കും അനുബന്ധ ചികിത്സകൾക്കുമായി ഏകദേശം 90 ലക്ഷം (90,00,00,00) രൂപ ചെലവ് വരും.

​ഇത്രയും വലിയ തുക തനിയെ സ്വരൂപിക്കാൻ കഴിവില്ലാത്ത സാധാരണ കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമാണ് ഈ ഭീമമായ തുക. അതിനാൽ സാബിറും കുടുംബവും പൊതുസമൂഹത്തിന്റെ ഉദാരമായ സഹായവും പ്രാർത്ഥനയും  അഭ്യർത്ഥിക്കുന്നു.

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ:

​പേര്: SABIR SALAUDIN

​അക്കൗണ്ട് നമ്പർ: 40345101147186

​IFSC കോഡ്: KLGB0040345

​ബാങ്ക്: Kerala Gramin Bank

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!