നാവായിക്കുളം ജിഎച്ച്എസ്എസ്സിൽ ക്രിയേറ്റീവ് കോർണർ സ്കൂൾതല ഉദ്ഘാടനം

Attingal vartha_20260904_155729_0000

നാവായിക്കുളം : ജിഎച്ച്എസ്എസ് നാവായിക്കുളം സ്കൂളിലെ ക്രിയേറ്റീവ് കോർണറിന്റെയും സ്കൂൾതല ശാസ്ത്രോത്സവത്തിന്റെയും ഉദ്ഘാടനം വർക്കല നിയോജകമണ്ഡലം എംഎൽഎ അഡ്വ വി ജോയ് ഉദ്ഘാടനം നിർവഹിച്ചു.

പി റ്റി എ പ്രസിഡന്റ് ഗാന്ധി ലാൽ അധ്യക്ഷത വഹിച്ചു. നാവായിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ജിഹാദ് മുഖ്യ പ്രഭാഷണം നടത്തി.

സമഗ്ര ശിക്ഷാ കേരളയുടെയും കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സ്കൂളുകളിൽ നടപ്പിലാക്കിയ പദ്ധതിയാണ് ക്രിയേറ്റീവ് കോർണർ. പാഠ്യപദ്ധതിയോടൊപ്പം തൊഴിൽ പഠനം കൂടി ഉറപ്പാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. കുട്ടികളിൽ സൈദ്ധാന്തിക അറിവും തൊഴിൽ വൈദഗ്ധ്യങ്ങളുംതമ്മിലുള്ള വിടവ് നികത്തുന്നതിനുള്ള പ്രായോഗിക കാഴ്ചപ്പാടാണ് ക്രിയേറ്റീവ് ക്ലാസ് മുറികൾ കൊണ്ട് വിഭാവനം ചെയ്യുന്നത്.

സ്കൂൾ പ്രിൻസിപ്പാൾ ശ്രീകുമാർ സ്വാഗതം ആശംസിച്ചു കിളിമാനൂർ ബി പി സി നവാസ് കെ, വൈശാഖ് കെ എസ് പ്രഥമ അധ്യാപകൻ അനിൽ കുമാർ, ബി ആർ സി പ്രതിനിധികളായ ട്രെയിനർ സജിത കെ വി, പ്രസീദ,ഷീബ കെ എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി
നന്ദി രേഖപ്പെടുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!