ചിറയിൻകീഴിൽ എംഎൽഎയും കോൺഗ്രസ് നേതാക്കളും തമ്മിൽ കയ്യാങ്കളി

Attingal vartha_20260905_000349_0000

ചിറയിൻകീഴ്: ചിറയിൻകീഴ് എംഎൽഎ രമ്യ ഹരിദാസും പ്രാദേശിക കോൺഗ്രസ് നേതാക്കളും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും.

എംഎൽഎയുടെ പി.എ യോഗത്തിൽ പങ്കെടുത്തതിനെച്ചൊല്ലിയുള്ള തർക്കമാണ് സംഭവത്തിന് തുടക്കം. പി.എയെ എന്തിനാണ് യോഗത്തിൽ പങ്കെടുപ്പിച്ചതെന്ന് ചോദ്യം ചെയ്ത പ്രാദേശിക നേതാവ് സാമൂഹിക മാധ്യമത്തിൽ പ്രതികരിച്ചതിനെ തുടർന്ന് എംഎൽഎയും പി.എയും ഉൾപ്പെടെയുള്ളവർ നേതാവിന്റെ വീട്ടിലെത്തുകയായിരുന്നു. തുടർന്നുണ്ടായ വാക്കേറ്റമാണ് കയ്യാങ്കളിയിൽ കലാശിച്ചത്.

പ്രാദേശിക നേതാക്കൾ ആക്രമിച്ചെന്നാണ് രമ്യ ഹരിദാസിന്റെ ആരോപണം. അതേസമയം, എംഎൽഎ ആക്രമിച്ചെന്നാണ് ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പലം ഉൾപ്പെടെയുള്ളവരുടെ ആരോപണം. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. രമ്യ ഹരിദാസ് ചിറയിൻകീഴ് ആശുപത്രിയിൽ ചികിത്സ തേടി.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!