തോന്നയ്ക്കലിൽ കോളേജ് വിദ്യാർത്ഥിക്ക് വെട്ടേറ്റു; ഗുരുതര പരിക്ക്

Attingal vartha_20260911_174830_0000

ആറ്റിങ്ങൽ:  തോന്നയ്ക്കൽ സായിഗ്രാം കോളേജിലെ രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിക്ക് വെട്ടേറ്റു. കോളേജിലെ വിദ്യാർത്ഥിയായ വിഘ്നേഷിനാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്.

കോളേജിന് പുറത്തുള്ള ബസ് സ്റ്റോപ്പിൽ വച്ചായിരുന്നു സംഭവം. പ്രദേശവാസികളായ രണ്ടുപേരും വിഘ്നേഷും തമ്മിലുണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് വിവരം.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിഘ്നേഷിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!