
വക്കം : സംസ്ഥാന ആർക്കൈവ്സ് പെൻഷണേഴ്സ് ഫോറം സംഘടിപ്പിച്ച കുടുംബസംഗമം കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. വക്കം പലാസോ ഗ്രാൻ്റ് ആഡിറ്റേറിയത്തിൽ നടന്ന ചടങ്ങിൽ മുൻ ഡയറക്ടർ പി.ബിജുഅധ്യക്ഷനായി.
വർഗ്ഗീസ് മൈക്കിൾ, ജോസഫ്, ശാന്ത തുടങ്ങിയവർ സംസാരിച്ചു. സർവ്വീസ് പൂർത്തിയാക്കിയ ജീവനക്കാരെ ആദരിച്ചു. ഓണാഘോഷവും അംഗങ്ങളുടെ ഗാനമേളയും കലാകായിക പരിപാടികളും നടന്നു.


