മകന്റെ മരണവാർത്തയറിഞ്ഞ് പിതാവും ജീവനൊടുക്കി; നാടിനെ നടുക്കി ദുരന്തം

Attingal vartha_20260914_222712_0000

മാറനല്ലൂർ: മകൻ ജോലിസ്ഥലത്ത് മരിച്ചെന്ന വാർത്തയറിഞ്ഞ് മണിക്കൂറുകൾക്കകം പിതാവും ജീവനൊടുക്കി. മാറനല്ലൂർ ചീനിവിള ചെമ്മോട് ശ്രീഹരിയിൽ ഹൃഷികേശൻ നായർ (69) ആണ് മരിച്ചത്. ഡൽഹിയിൽ സൈനികനായിരുന്ന മകൻ വിശാഖ് (38) ജോലിസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ വിവരമറിഞ്ഞതിന് പിന്നാലെയാണ് പിതാവിന്റെ ദാരുണമായ മരണം.

രാവിലെ ഏഴരയോടെയാണ് വിശാഖിന്റെ മരണവിവരം വീട്ടിൽ അറിയുന്നത്. പിന്നാലെ വീടിന് പിന്നിലെ മരത്തിൽ ഹൃഷികേശൻ നായരെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ഹൃഷികേശൻ നായരുടെ ഭാര്യ തങ്കമണി. മകൾ കാർത്തിക. മരുമകൻ അജിത്ത്.

അന്തരിച്ച വിശാഖിന്റെ ഭാര്യ ശ്രീജ. മക്കൾ: ദിവ്യദർശിനി, സ്വാതിലക്ഷ്മി.

ഹൃഷികേശൻ നായരുടെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വിശാഖിന്റെ മൃതദേഹം നാട്ടിലെത്തിച്ച ശേഷം ഇരുവരുടെയും സംസ്കാരം ഒരുമിച്ച് നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!