
കഠിനംകുളം ചാന്നാങ്കരയിൽ അമ്മൂമ്മയെ ചെറുമകൻ കഴുത്തറുത്ത് കൊന്നു. ചാന്നാങ്കര സ്വദേശി മെഴ്‌സി (65) ആണ് കൊല്ലപ്പെട്ടത്. രാവിലെ 10 മണിയോടെയാണ് സംഭവം. കൊല്ലപ്പെട്ട മെഴ്‌സിയുടെ മകളുടെ മകനായ ഷിബിൻ പൊലീസ് കസ്റ്റഡിയിൽ.
നിരന്തരം ഇവർ വീട്ടിൽ വഴക്കാണെന്നാണ് വിവരം. ഇന്ന് രാവിലെയും വഴക്ക് ഉണ്ടായിരുന്നു. തുടർന്ന് മെഴ്സിയെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. കത്തിയുമായി പുറത്തിറങ്ങിയ ഷിബിൻ താൻ കൊല നടത്തിയെന്ന് സമീപവാസികളോട് പറഞ്ഞു. തുടർന്ന് രക്ഷപ്പെട്ട ഇയാളെ കഠിനംകുളത്ത് വച്ച് പോലീസ് പിടികൂടി.
.മേഴ്‌സി മത്സ്യ കച്ചവടം നടത്തി വരികയായിരുന്നു


