ചാത്തൻപാറയിൽ കർഷക ഉൽപന്നങ്ങൾക്കായി ഇക്കോ ഷോപ്പ് പ്രവർത്തനം ആരംഭിച്ചു

Attingal vartha_20260916_220457_0000

മണമ്പൂർ : ചാത്തൻപാറയിൽ കർഷകരുടെ ഉൽപന്നങ്ങൾ നേരിട്ട് വിൽക്കുന്നതിനും വാങ്ങുന്നതിനുമായി കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഇക്കോ ഷോപ്പ് ഒ.എസ്. അംബിക എംഎൽഎ ഉദ്ഘാടനം ചെയ്തു.

എക്കോ ഷോപ്പിന്റെ ആദ്യ വിൽപ്പന പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞുമോൾ നിർവഹിച്ചു. സർവീസ് സഹകരണ ബാങ്ക് സെക്രട്ടറിക്ക് ഉൽപന്നം കൈമാറിയാണ് ആദ്യ വിൽപ്പന നടത്തിയത്.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് കുമാർ, വാർഡ് മെമ്പർമാരായ രതി, ഓമന രാജൻ, ജയ ആർ., ജലീന, ശ്രീപ്രസാദ്, സന്തോഷ്, ബൈജു, കർമ്മസേന സെക്രട്ടറി വിജയകുമാർ, ബീന, വർക്കല കൃഷി അസിസ്റ്റന്റ് ഡയറക്ടർ നസീമ, കൃഷി ഓഫീസർ ജാസ്മി എന്നിവരും കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, കർമ്മസേന അംഗങ്ങൾ, നാട്ടുകാർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

കർഷകർക്ക് തങ്ങളുടെ ഉൽപന്നങ്ങൾ വിപണനം ചെയ്യുന്നതിനും ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള കാർഷിക ഉൽപന്നങ്ങൾ ലഭ്യമാക്കുന്നതിനും ഇക്കോ ഷോപ്പ് സഹായകരമാകും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!