ആറ്റിങ്ങൽ പോളിടെക്നിക്കിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം; അഞ്ച് വിദ്യാർത്ഥികൾക്കും രണ്ട് പോലീസുകാർക്കും പരിക്ക്

Attingal vartha_20260918_192230_0000

ആറ്റിങ്ങൽ: ആറ്റിങ്ങൽ പോളിടെക്നിക്കിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം. സംഭവത്തിൽ അഞ്ച് വിദ്യാർത്ഥികൾക്കും സംഘർഷം നിയന്ത്രിക്കാനെത്തിയ രണ്ട് പോലീസുകാർക്കും പരിക്കേറ്റു.

ഇന്ന് നടന്ന യൂണിയൻ തിരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ പോളിടെക്നിക്കിലെ മുഴുവൻ സീറ്റുകളിലും കെഎസ്‌യു വിജയിച്ചിരുന്നു. തുടർന്ന് വിജയാഘോഷവുമായി എത്തിയ കെഎസ്‌യു വിദ്യാർത്ഥികളും എസ്എഫ്ഐ വിദ്യാർത്ഥികളും തമ്മിലാണ് സംഘർഷമുണ്ടായത്.സംഘർഷം പിന്നീട് കയ്യാങ്കളിയിലേക്ക് നീങ്ങി.

സംഭവത്തിൽ രണ്ട് കെഎസ്‌യു വിദ്യാർത്ഥികൾക്കും മൂന്ന് എസ്എഫ്ഐ വിദ്യാർത്ഥികൾക്കും പരിക്കേറ്റു. പരിക്കേറ്റവർ ആദ്യം വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സ തേടി.

സംഘർഷം നിയന്ത്രിക്കാൻ സ്ഥലത്തെത്തിയ രണ്ട് പോലീസുകാർക്കും നിസ്സാര പരിക്കേറ്റതായി റിപ്പോർട്ട്‌.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!