പോത്തൻകോട് തെരുവുനായയുടെ ആക്രമണം; നിരവധി പേർക്ക് പരിക്ക്

Attingal vartha_20260923_151028_0000

പോത്തൻകോട് കാട്ടായിക്കോണം നരിക്കൽ ഭാഗത്ത് തെരുവുനായയുടെ ആക്രമണത്തിൽ പത്തുപേർക്ക് പരിക്ക്. ഇന്നലെ രാവിലെ 7.30ഓടെയായിരുന്നു സംഭവം. അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്കാണ് പരിക്കേറ്റത്.

നരിക്കൽ ജംഗ്ഷനിൽ ജോലിക്ക് പോകുകയായിരുന്ന ഗോകുൽരാജ് (39) ഉൾപ്പെടെ അഞ്ച് അന്യസംസ്ഥാന തൊഴിലാളികളെ നായ ആക്രമിച്ചു. തുടർന്ന് മങ്ങാട്ടുകോണത്ത് നടക്കാനിറങ്ങിയ 63കാരിയെയും നായ ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാവറക്കോണത്ത് വീട്ടുടമ വിജിൽ (42) നായയെ കണ്ട് പരിഭ്രാന്തനായി വീണ് ടാപ്പിംഗ് കത്തി കാലിൽ തുളച്ചുകയറിയതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റു. ഇയാൾക്ക് അടിയന്തര ശസ്ത്രക്രിയ നടത്തി. നായ മൂന്ന് വളർത്തുനായകളെയും ഒരു പോത്തിനെയും ആക്രമിച്ചു.

തുടർന്ന് ഗേറ്റിൽ അകപ്പെട്ട നായയെ നാട്ടുകാർ പിടികൂടി. ആരോഗ്യപ്രവർത്തകരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി നായയെ പാലോട് മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. പരിശോധനയ്ക്ക് ശേഷമേ പേവിഷബാധ സ്ഥിരീകരിക്കാനാകൂവെന്ന് അധികൃതർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!