യുവതിയെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കല്ലമ്പലം സ്വദേശി അറസ്റ്റിൽ

Attingal vartha_20260928_110248_0000

കൊല്ലം അഞ്ചൽ കൈപ്പള്ളിയിൽ യുവതിയെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ആൺസുഹൃത്ത് അറസ്റ്റിൽ. കല്ലമ്പലം സ്വദേശിയായ റജി (42) യെയാണ് അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം നടന്നത്. പെയിന്റിംഗ് തൊഴിലാളിയായ റജി, ടിന്നർ യുവതിയുടെ ദേഹത്ത് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റ യുവതിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതി നിലവിൽ ചികിത്സയിലാണ്.

കഴിഞ്ഞ കുറച്ചു നാളുകളായി റജി യുവതിക്കൊപ്പം കൈപ്പള്ളിയിലെ വീട്ടിൽ താമസിച്ച് വരികയായിരുന്നു. വ്യക്തിപരമായ തർക്കങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!