ഫ്രാക്കിൻ്റെ ആഭിമുഖ്യത്തിൽ വി.ആർ.എ.യിൽ സുരക്ഷ പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു

Attingal vartha_20260929_094720_0000

കിളിമാനൂർ : ഫോറം ഓഫ് റസിഡൻ്റ്സ് അസോസിയേഷൻ സ് കിളിമാനൂർ (ഫ്രാക്ക്), വാലഞ്ചേരി റസിഡന്റ്‌സ് അസോസിയേഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ ഫയർ & റസ്‌ക്യു വകുപ്പിൻ്റെ നേതൃത്വത്തിൽ ആർ.ആർ.വി. ബോയ്‌സ് സ്‌കൂൾ എൻ.എസ്.എസ് വോളൻ്റിയേഴ്‌സിനും നാട്ടുകാർക്കുമായി സുരക്ഷ പരിശീലന ക്ലാസ്സ് നൽകി.

അസോസിയേഷൻ പ്രസിഡൻ്റ് മോഹൻ വാലഞ്ചേരിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഫ്രാക്ക് രക്ഷാധികാരി ജി.ചന്ദ്രബാബു, ശശിധരൻ, പ്രോഗ്രാം ഓഫീസർ കൃഷ്ണ ടീച്ചർ മുൻപ്രോഗ്രാം ഓഫീസർ സുനിത ടീച്ചർ, അസോസിയേഷൻ വൈസ് പ്രസിഡൻ്റ് എ.ടി.പിള്ള, പ്രഫ.എം. എം.ഇല്യാസ്, അംഗങ്ങളായ ജയചന്ദ്രൻ, ശെൽവകുമാർ, സുധ കുമാരൻ പിള്ള, സൂരജ് തുടങ്ങിയവർ സംസാരിച്ചു.

ഫയർ & റസ്‌ക്യു ഓഫീസർമാരായ അമൽജിത്ത്, വിപിൻ എന്നിവർ ക്ലാസിന് നേതൃത്വം നൽകി. ഫ്രാക്ക് ട്രഷറർ സുഭാഷ് സ്വാഗതവും വി.ആർ.എ. ജനറൽ സെക്രട്ടറി ഷീജാരാജ് കൃതജ്ഞയും രേഖപ്പെടുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!