കല്ലമ്പലത്ത് 4 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മധ്യവയസ്കന് 5 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും

Attingal vartha_20260930_211316_0000

ആറ്റിങ്ങൽ: നാല് വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മധ്യവയസ്കന് അഞ്ച് വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് ആറ്റിങ്ങൽ അതിവേഗ കോടതി. പിഴ അടച്ചില്ലെങ്കിൽ അഞ്ച് മാസം അധിക തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു.

മണമ്പൂർ തോട്ടയ്ക്കാട് വാളക്കോട്ടുമല വീട്ടിൽ ജ്യോതി (57)യെയാണ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചത്. ആറ്റിങ്ങൽ അതിവേഗ കോടതി ജഡ്ജി സി. ആർ. ബിജുകുമാറാണ് ശിക്ഷ വിധിച്ചത്.

അതിജീവിതയുടെ വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി, മിഠായി നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് കുട്ടിയെ വിളിച്ചുവരുത്തുകയും മടിയിൽ ഇരുത്തി പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തെന്നാണ് പ്രോസിക്യൂഷൻ കേസ്.

2024 നവംബർ 3-ന് കല്ലമ്പലം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ കോടതി വിധി പറഞ്ഞത്. കേസിൽ പ്രോസിക്യൂഷൻ 18 സാക്ഷികളെ വിസ്തരിക്കുകയും 22 രേഖകൾ തെളിവായി ഹാജരാക്കുകയും ചെയ്തു.

സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ യു. സലിംഷയും അഭിഭാഷക നീലിമ ആർ. കൃഷ്ണനും പ്രോസിക്യൂഷന് വേണ്ടി ഹാജരായി. വിക്ടിം ലൈസൻ ഓഫീസർ ഡബ്ലിയു സി പി ഒ ധന്യ ടി. എം. പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു. കല്ലമ്പലം ഐഎസ്എച്ച്ഒ കെ. വിജയരാഘവനും ആർ. ശിവകുമാറും ചേർന്നാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!