വർക്കലയിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ യുവതി മരിച്ചു

Attingal vartha_20261001_222419_0000

വർക്കല: ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ചിലക്കൂർ ജമാഅത്തിൽ കുഴിവിള വീട്ടിൽ പരേതനായ ഓസിയുടെ ചെറുമകളും അബ്ദുൽ നാസറിന്റെ മകളും റാഷിദിന്റെ ഭാര്യയുമായ ആസിയ (27) ആണ് മരിച്ചത്.

ചിലക്കൂർ ജുമാ മസ്ജിദിന് സമീപം വെച്ചായിരുന്നു അപകടം. ബൈക്കിന്റെ ആക്സിലറേറ്ററിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് പിന്നിലിരുന്ന ആസിയ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു.

അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ആസിയയെ സമീപത്തെ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ ചികിത്സയ്ക്കിടെ മരണം സംഭവിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!