ഗാന്ധിജയന്തി ദിനത്തിൽ കൈകോർത്തു; ആറ്റിങ്ങൽ നഗരസഭയുടെ മെഗാ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം

Attingal vartha_20261002_140214_0000

ആറ്റിങ്ങൽ: ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി ആറ്റിങ്ങൽ നഗരസഭയുടെ നേതൃത്വത്തിൽ ഒരു മാസം നീണ്ടുനിൽക്കുന്ന മെഗാ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ സംഘടിപ്പിച്ച പരിപാടി എം.എൽ.എ ഒ.എസ്. അംബിക ഉദ്ഘാടനം ചെയ്തു.

ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വോളന്റിയർമാർ ദ്വിദിന ക്യാമ്പിന്റെ ഭാഗമായി ഒരുക്കിയ ‘സിഗ്നേച്ചർ ഫോർ പീസ്’ ക്യാമ്പയിനിലും ജനപ്രതിനിധികൾ, വിദ്യാർഥികൾ, ജീവനക്കാർ, നാട്ടുകാർ എന്നിവർ പങ്കാളികളായി.

മെഗാ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ആറ്റിങ്ങൽ മാർക്കറ്റ്, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്, കോടതി പരിസരം, പാർക്കുകൾ ഉൾപ്പെടെയുള്ള പൊതുസ്ഥലങ്ങൾ ശുചീകരിക്കുമെന്ന് നഗരസഭ ചെയർപേഴ്സൺ എം. പ്രദീപ് അറിയിച്ചു.

ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി നഗരസഭാ അങ്കണത്തിലെ രാഷ്ട്രപിതാവിന്റെ പ്രതിമയിൽ നഗരസഭാധ്യക്ഷനും ജീവനക്കാരും ഹാരാർപ്പണം നടത്തി.

ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എ.എം. താഹ, കൗൺസിലർമാരായ തങ്കമണി, പ്രിയങ്ക രാജ്, ക്ലീൻ സിറ്റി മാനേജർ ടി. രാജൻ, ഹെൽത്ത് ഇൻസ്പെക്ടർ ആരീഷ്, സ്കൂൾ പ്രിൻസിപ്പൽ ഹസീന, എൻ.എസ്.എസ് കോ-ഓർഡിനേറ്റർ ജിമ്മി യോഹന്നാൻ, കെ.എസ്.ആർ.ടി.സി സൂപ്രണ്ട് അനീഷ്, എൻ.എസ്.എസ് വോളന്റിയർമാർ, ഉദ്യോഗസ്ഥർ, ശുചീകരണ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!