
കണിയാപുരം : വീട്ടിൽ തയ്യാറാക്കിയ ചൂര മീൻ അച്ചാറും,കപ്പ പുഴുങ്ങിയതും കഴിച്ച് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട അധ്യാപിക മരിച്ചു. കണിയാപുരം കല്ലിങ്കരയിൽ വാടകയ്ക്ക് താമസിക്കുന്ന വെഞ്ഞാറമൂട് മണലിമുക്ക് പണിക്കരുകോണം രജനി മന്ദിരത്തിൽ പരേതനായ ബാലൻ പിള്ളയുടെയും ശാന്തകുമാരിയുടെ മകൾ ധന്യയാണ് (38) മരിച്ചത്.
കണിയാപുരത്തെ ഒരു സ്വകാര്യ സ്കൂളിലെ അദ്ധ്യാപികയായിരുന്നു. ജോലിക്ക് പോകാനുള്ള സൗകര്യം കണക്കിലെടുത്താണ് കണിയാപുരത്ത് വാടക വീടെടുത്ത് താമസമാക്കിയത്.
ബുധനാഴ്ച വൈകുന്നേരം സ്കൂൾ കഴിഞ്ഞെത്തിയ ധന്യ വീട്ടിൽ വച്ചാണ് ചൂര മീൻ അച്ചാറും കപ്പ പുഴുങ്ങിയതും കഴിച്ചത്. എന്നാൽ ഇതിനു പിന്നാലെ ശർദ്ദിച്ചു. ഉടൻ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഭർത്താവ് ശ്രീജിത്ത് തിരുവനന്തപുരത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്.
മകൾ: ശ്രദ്ധ.


