ചിറയിൻകീഴ് : ചിറയിൻകീഴിൽ ട്രെയിനിന് മുകളിലേക്ക് മരത്തിന്റ ശിഖരം ഒടിഞ്ഞു വീണു. മാവേലി എക്സ്പ്രസ്സ് തിരുവനന്തപുരത്ത് നിന്ന് ചിറയൻകീഴിലെത്തിയപ്പോൾ എൻജിന് മുകളിലേക്ക് മരം ഒടിഞ്ഞു വീഴുകയും റെയിൽവേ വൈദ്യുതി ബന്ധം തടസ്സപ്പെടുകയും ചെയ്തു. മാവേലി എക്സ്പ്രസിന്റെ ഒ.എച്ച്.ഇ ലൈനിൽ തട്ടി എൻജിനിലക്കുള്ള വൈദ്യുതി നിലച്ചിരിക്കുകയാണ്. അതിനാൽ തിരുവനന്തപുരം ഭാഗത്തേക്കും,കൊല്ലം ഭാഗത്തേക്കും ഉള്ള ട്രെയിൻ ഗതാഗതം 3 മണിക്കൂർ വരെ വൈകാൻ സാധ്യത ഉണ്ട്. ഇന്ന് രാത്രി 8 മണിയോടെയാണ് സംഭവം.
