
ആറ്റിങ്ങൽ ഗവ.ഹോമിയോപ്പതി ആശുപത്രിയിൽ ചികിത്സ തേടിയ 4 വയസ്സുകാരിക്കു കാലാവധി കഴിഞ്ഞ മരുന്നു നൽകി കുട്ടിക്ക് ചൊറിച്ചിലും ബുദ്ധിമുട്ടുകളും ഉണ്ടായ സംഭവത്തിൽ ബിജെപി ഹോമിയോ ആശുപത്രിയിൽ പ്രതിഷേധവുമായി എത്തി.
ഒക്ടോബർ ഒന്നിനാണ് സംഭവം. മുഖത്തു കുരുക്കൾ വന്ന പാട് മാറ്റുന്നതിനായി ആറ്റിങ്ങൽ ഗവ.ഹോമിയോപ്പതി ആശുപത്രിയിൽ ചികിത്സ തേടിയ കല്ലമ്പലം കടുവയിൽ പള്ളിക്കു സമീപം വാടകയ്ക്കു താമസിക്കുന്ന തൃശൂർ സ്വദേശി ജിജോ – വർഷ ദമ്പതികളുടെ മകൾ ഇവാനിക്കാണ് ദുരവസ്ഥ ഉണ്ടായത്.
മുഖത്തു കുരുക്കൾ വന്ന പാട് മാറ്റുന്നതിനായാണ് കുഞ്ഞിനെ ആശുപത്രിയിൽ കൊണ്ടുപോയത്. എന്നാൽ കാലാവധി കഴിഞ്ഞ മരുന്നു നൽകിയെന്നും പഴകിയ മരുന്ന് കുഞ്ഞിന്റെ മുഖത്ത് പുരട്ടിയതോടെ ചൊറിച്ചിൽ ആരംഭിച്ചെന്നും പൊള്ളലേറ്റതു പോലെ പൊട്ടിയൊലിക്കുന്ന സ്ഥിതയായെന്നും കുഞ്ഞിന്റെ മാതാവ് പറയുന്നു.
പിഴവു സംഭവിച്ചതായി ആശുപത്രി സൂപ്രണ്ട് ഡോക്ടർ ഷൈനി ആർ പറഞ്ഞു.


