കല്ലമ്പലം കരവാരത്ത് മധ്യവയസ്കന് വെട്ടേറ്റു

Attingal vartha_20261006_224111_0000

കല്ലമ്പലം: കരവാരം പഞ്ചായത്തിന് സമീപം കീഴതിൽ പാലത്തിനടുത്ത് മധ്യവയസ്കന് വെട്ടേറ്റു. കരവാരം പഞ്ചായത്തിന് സമീപം താമസിക്കുന്ന ബാബു (50) ആണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. ചെവിക്കും തലയ്ക്കുമാണ് വെട്ടേറ്റത്.

ഇന്ന് വൈകുന്നേരമാണ് സംഭവം. ബാബുവും അനീഷ് എന്ന് വിളിക്കുന്നയാളും ഒരുമിച്ച് മദ്യപിക്കുന്നതിനിടെ മുൻവൈരാഗ്യം സംബന്ധിച്ചുണ്ടായ തർക്കം വാക്കേറ്റത്തിലും പിന്നീട് അക്രമത്തിലും കലാശിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്‌.

ബാബുവിന്റെ കൈവശമുണ്ടായിരുന്ന ജോലിക്ക് ഉപയോഗിക്കുന്ന വെട്ടുകത്തി ഉപയോഗിച്ചാണ് അനീഷ് ആക്രമിച്ചതെന്നാണ് വിവരം. വെട്ടേറ്റ ശേഷം ഗുരുതരമായി പരിക്കേറ്റ് റോഡിൽ കിടന്ന ബാബുവിനെ നാട്ടുകാരാണ് കണ്ടെത്തിയത്. കൂലിവേലക്കാരനാണ് ബാബു.

പരിക്കേറ്റ ബാബുവിനെ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ പ്രതിയായ അനീഷിനായി കല്ലമ്പലം പൊലീസ് തിരച്ചിൽ ആരംഭിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!