ആറ്റിങ്ങൽ ഉപജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിന് ഗംഭീര സമാപനം

Attingal vartha_20261008_003630_0000

ആറ്റിങ്ങൽ: മൂന്ന് ദിവസങ്ങളിലായി വിവിധ വേദികളിൽ നടന്ന ആറ്റിങ്ങൽ ഉപജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിന് ഗംഭീര സമാപനം. ആറ്റിങ്ങൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സമാപന സമ്മേളനം ആറ്റിങ്ങൽ എം.എൽ.എ ഒ.എസ്. അംബിക ഉദ്ഘാടനം ചെയ്ത് സമ്മാനങ്ങൾ വിതരണം ചെയ്തു.

നഗരസഭ ചെയർപേഴ്സൺ എം. പ്രദീപ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പ്രദീപ് നാരായണൻ, നഗരസഭ വൈസ് ചെയർപേഴ്സൺ രേഖ ആർ.എസ്., വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. സുരേഷ് വി.എസ്., നഗരസഭ കൗൺസിലർമാരായ കെ. സതി, രാജേഷ് മാധവൻ, കെ. ബൈജു, ഡയറ്റ് പ്രിൻസിപ്പൽ ഗീത നായർ, ആറ്റിങ്ങൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ലത ജി.എസ്., ബി.പി.സി ജെമീൽ, പ്രിൻസിപ്പൽ ഉദയകുമാരി, ഹൈസ്കൂൾ എച്ച്.എം. ഷാജിലാ ബീവി എം.എം., സി.എം.സി ചെയർമാൻ ഡോ. നിരാല, അജി കുമാർ, ടൗൺ യു.പി.എസ്. എച്ച്.എം., കമ്മിറ്റി കൺവീനർമാരായ ഹൻസീർ, അനീഷ്, ദിനേഷ് തുടങ്ങിയവർ പങ്കെടുത്തു. പ്രോഗ്രാം കമ്മിറ്റി കൺവീനർ നിഹാസ് നന്ദി പറഞ്ഞു.

പ്രവൃത്തി പരിചയ മേള

എൽ.പി. വിഭാഗത്തിൽ ഗവ. എൽ.പി.എസ്. ചെമ്പൂർ ഒന്നാം സ്ഥാനവും ഗവ. ഡയറ്റ് ആറ്റിങ്ങൽ രണ്ടാം സ്ഥാനവും നേടി. യു.പി. വിഭാഗത്തിൽ ഗവ. യു.പി.എസ്. പാലവിള ഒന്നാം സ്ഥാനവും ഗവ. എച്ച്.എസ്.എസ്. ഇളമ്പ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

ഹൈസ്കൂൾ വിഭാഗത്തിൽ ഗവ. എച്ച്.എസ്.എസ്. വെഞ്ഞാറമൂട് ഒന്നാം സ്ഥാനവും ഗവ. എച്ച്.എസ്. അവനവഞ്ചേരി രണ്ടാം സ്ഥാനവും നേടി. ഹയർ സെക്കൻഡറി വിഭാഗത്തിൽ ഗവ. എച്ച്.എസ്.എസ്. വെഞ്ഞാറമൂട് ഒന്നാം സ്ഥാനവും സി.എസ്.ഐ. ആറ്റിങ്ങൽ രണ്ടാം സ്ഥാനവും നേടി.

ഗണിതശാസ്ത്രമേള

എൽ.പി. വിഭാഗത്തിൽ ഗവ. ഡയറ്റ് ആറ്റിങ്ങൽ ഒന്നാം സ്ഥാനവും ഗവ. എൽ.പി.എസ്. ചെമ്പൂർ രണ്ടാം സ്ഥാനവും നേടി. യു.പി. വിഭാഗത്തിൽ ഗവ. യു.പി.എസ്. പാലവിള ഒന്നാം സ്ഥാനവും ഡയറ്റ് ആറ്റിങ്ങൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

ഹൈസ്കൂൾ വിഭാഗത്തിൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഇളമ്പ ഒന്നാം സ്ഥാനവും സി.എസ്.ഐ. ആറ്റിങ്ങൽ രണ്ടാം സ്ഥാനവും നേടി. ഹയർ സെക്കൻഡറി വിഭാഗത്തിൽ ഗവ. ബോയ്സ് എച്ച്.എസ്.എസ്. ആറ്റിങ്ങൽ ഒന്നാം സ്ഥാനവും എസ്.എസ്.വി.ജി.എച്ച്.എസ്.എസ്. ചിറയിൻകീഴ് രണ്ടാം സ്ഥാനവും നേടി.

ഐ.ടി. മേള

യു.പി. വിഭാഗത്തിൽ ഗവ. യു.പി.എസ്. പാലവിളയും ഗവ. യു.പി.എസ്. കിഴുവിലവും ഒന്നാം സ്ഥാനം പങ്കിട്ടു. ഗവ. യു.പി.എസ്. അലന്തറ രണ്ടാം സ്ഥാനം നേടി.

ഹൈസ്കൂൾ വിഭാഗത്തിൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ വെഞ്ഞാറമൂട് ഒന്നാം സ്ഥാനവും സി.എസ്.ഐ. ആറ്റിങ്ങൽ രണ്ടാം സ്ഥാനവും നേടി. ഹയർ സെക്കൻഡറി വിഭാഗത്തിൽ ആറ്റിങ്ങൽ ബോയ്സ് ഒന്നാം സ്ഥാനവും സി.എസ്.ഐ. ആറ്റിങ്ങൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

സോഷ്യൽ സയൻസ്

എൽ.പി. വിഭാഗത്തിൽ ഗവ. യു.പി.എസ്. അലന്തറയും ഡയറ്റ് ആറ്റിങ്ങലും ഒന്നാം സ്ഥാനം പങ്കിട്ടു. ഗവ. എൽ.പി.എസ്. ചെമ്പൂർ രണ്ടാം സ്ഥാനവും നേടി.

യു.പി. വിഭാഗത്തിൽ ഗവ. യു.പി.എസ്. അലന്തറ ഒന്നാം സ്ഥാനവും ആറ്റിങ്ങൽ ടൗൺ യു.പി.എസ്. രണ്ടാം സ്ഥാനവും നേടി. ഹൈസ്കൂൾ വിഭാഗത്തിൽ ഗവ. ഹൈസ്കൂൾ അവനവഞ്ചേരി ഒന്നാം സ്ഥാനവും ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

ഹയർ സെക്കൻഡറി വിഭാഗത്തിൽ ആറ്റിങ്ങൽ ഗവ. ബോയ്സ് ഒന്നാം സ്ഥാനവും എസ്.എസ്.വി.ജി.എച്ച്.എസ്.എസ്. ചിറയിൻകീഴ് രണ്ടാം സ്ഥാനവും നേടി.

സയൻസ് ഓവറോൾ

എൽ.പി. വിഭാഗത്തിൽ ഗവ. എൽ.പി.എസ്. ചെമ്പൂർ ഒന്നാം സ്ഥാനവും ഗവ. എൽ.പി.എസ്. നെടുംകൈത രണ്ടാം സ്ഥാനവും നേടി. യു.പി. വിഭാഗത്തിൽ ഡയറ്റ് ആറ്റിങ്ങൽ ഒന്നാം സ്ഥാനവും ഗവ. യു.പി.എസ്. വെഞ്ഞാറമൂട് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

ഹൈസ്കൂൾ വിഭാഗത്തിൽ ഗവ. ഞെക്കാട് ഹയർ സെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനവും ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും നേടി. ഹയർ സെക്കൻഡറി വിഭാഗത്തിൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഇളമ്പ ഒന്നാം സ്ഥാനവും ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂൾ ആറ്റിങ്ങൽ രണ്ടാം സ്ഥാനവും നേടി.

ശാസ്ത്രോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ പൊതുവിദ്യാലയമായി ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഇളമ്പ തിരഞ്ഞെടുക്കപ്പെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!