വിദ്യാർത്ഥികൾ കീഴാറ്റിങ്ങൽ പോസ്റ്റ് ഓഫീസ് സന്ദർശിച്ചു.

Attingal vartha_20261009_234518_0000

​ലോക തപാൽ ദിനാഘോഷങ്ങളുടെ ഭാഗമായി വൈ.എൽ.എം.യു.പി സ്കൂളിലെ വിദ്യാർത്ഥികൾ കീഴാറ്റിങ്ങൽ പോസ്റ്റ് ഓഫീസ് സന്ദർശിച്ചു.

തപാൽ വകുപ്പിന്റെ വിവിധ പ്രവർത്തനങ്ങളെക്കുറിച്ചും സേവനങ്ങളെക്കുറിച്ചും തപാൽ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും കീഴാറ്റിങ്ങൽ പോസ്റ്റ് മാസ്റ്റർ കുട്ടികൾക്ക് വിശദമായി വിവരിച്ചു കൊടുത്തു. ഇന്റർനെറ്റിന്റെയും മൊബൈൽ ഫോണുകളുടെയും കാലത്ത് തപാൽ സംവിധാനങ്ങളുടെ പ്രസക്തിയും അവ സമൂഹത്തിന് നൽകുന്ന സേവനങ്ങളും വിദ്യാർത്ഥികൾക്ക് പുതിയൊരു അനുഭവമായി.

​ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിൽ പ്രത്യേക അസംബ്ലിയും സംഘടിപ്പിച്ചു. അസംബ്ലിയിൽ പോസ്റ്റ് ബോക്സിന്റെ മാതൃക പ്രദർശിപ്പിക്കുകയും, സൗഹൃദവും സ്നേഹവും പങ്കുവെച്ച് വിദ്യാർത്ഥികൾ തയ്യാറാക്കിയ ‘സ്നേഹക്കത്തുകൾ’ ഈ പോസ്റ്റ് ബോക്സിൽ നിക്ഷേപിക്കുകയും ചെയ്തു. എഴുത്തുസംസ്കാരത്തെ തിരികെ പിടിക്കാനും കത്തുകളിലൂടെ ആശയവിനിമയം നടത്താനും കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതായിരുന്നു ഈ പ്രവർത്തനം.

​പരിപാടികൾക്ക് സ്കൂൾ ഹെഡ്മിസ്ട്രസ് ബിനു ഷെറീന, എസ്.ആർ.ജി. (SRG) കൺവീനർ റാണി, അഞ്ജലി എന്നിവർ നേതൃത്വം നൽകി. അധ്യാപകരും വിദ്യാർത്ഥികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!