
ഓവറോൾ മൂന്നാം സ്ഥാനം; പൊതുവിദ്യാലയങ്ങളിൽ ഒന്നാമത്
വർക്കല: വർക്കല ഉപജില്ലാ എൽ.പി. വിഭാഗം ഗണിതശാസ്ത്രമേളയിൽ വക്കം ഗവൺമെന്റ് ന്യൂ എൽ.പി.എസ്. മികച്ച നേട്ടം കൈവരിച്ചു. എൽ.പി. വിഭാഗത്തിൽ ഓവറോൾ മൂന്നാം സ്ഥാനം നേടിയ സ്കൂൾ, പൊതുവിദ്യാലയങ്ങളിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കി.
വളരെ പരിമിതമായ സാഹചര്യങ്ങളിൽ നിന്നുകൊണ്ട് നേടിയ ഈ വിജയം സ്കൂളിന് അഭിമാനമായി. അധ്യാപകർ, രക്ഷിതാക്കൾ, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി (എസ്.എം.സി.) അംഗങ്ങൾ എന്നിവരുടെ കൂട്ടായ പ്രോത്സാഹനവും പിന്തുണയുമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി.


