ആറ്റിങ്ങൽ ഗവ. ഐ.ടി.ഐയിൽ തൊഴിൽ അധിഷ്ഠിത സ്കിൽ കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു

Attingal vartha_20261013_194852_0000

ആറ്റിങ്ങൽ: ഗവൺമെന്റ് ഐ.ടി.ഐയിൽ ഐ.എം.സിയുടെ ആഭിമുഖ്യത്തിൽ തൊഴിൽ അധിഷ്ഠിത സ്കിൽ കോഴ്സുകളുടെ അടുത്ത ബാച്ചിലേക്കുള്ള പ്രവേശനം ആരംഭിച്ചു. പ്ലേസ്മെന്റ് സപ്പോർട്ടോടുകൂടി നടത്തുന്ന കോഴ്സുകൾ AI Integrated വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

എയർ കാർഗോ ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക്സ് മാനേജ്‌മെന്റ്, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, എ.സി. മെക്കാനിക് എന്നിവയാണ് കോഴ്സുകൾ. എസ്.എസ്.എൽ.സി അല്ലെങ്കിൽ പ്ലസ് ടു യോഗ്യതയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം.

പ്ലേസ്മെന്റ് സപ്പോർട്ടിനൊപ്പം ഇന്റർവ്യൂ ട്രെയിനിങ്, ഇന്റേൺഷിപ്പ്, കമ്പ്യൂട്ടർ പരിശീലനം, ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം, വ്യക്തിത്വ വികസനം എന്നിവയിലും പ്രത്യേക പരിശീലനം നൽകും. കേന്ദ്ര ഗവൺമെന്റ് അംഗീകൃത സർട്ടിഫിക്കറ്റിനൊപ്പം അമേരിക്കൻ സർട്ടിഫിക്കേഷനും ലഭിക്കുമെന്ന് അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്കും പ്രവേശനത്തിനുമായി ആറ്റിങ്ങൽ ഗവൺമെന്റ് ഐ.ടി.ഐ ക്യാമ്പസ് ഓഫീസുമായി ബന്ധപ്പെടാം.

ഫോൺ: 9074874208, 7510481819

വിവരങ്ങൾക്ക്: https://wa.me/qr/L5UZUVU34AOGL1

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!