പച്ചക്കറിത്തോട്ടത്തിൽ വിളവെടുപ്പുത്സവം; കുട്ടിപ്പട്ടാളത്തിന്റെ കാർഷികമികവിൽ കിളിമാനൂർ ഗവ. എൽപിഎസ്

Attingal vartha_20261013_210455_0000

കിളിമാനൂർ: കാർഷിക സംസ്കാരം തൊട്ടറിഞ്ഞ് കിളിമാനൂർ ഗവ. എൽപി സ്കൂളിലെ വിദ്യാർത്ഥികൾ. സ്കൂളിൽ മാതൃകാപരമായി നിർമ്മിച്ച ജൈവ പച്ചക്കറിത്തോട്ടത്തിലെ വിളവെടുപ്പ് വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് വലിയ ഉത്സവമാക്കി മാറ്റി. കുട്ടികൾ തന്നെ നട്ടുവളർത്തി പരിപാലിച്ച വിവിധതരം പച്ചക്കറികളും വാഴക്കുലയുമാണ് വിളവെതടുത്തത്.

​വിളവെടുപ്പിന്റെ ഉദ്ഘാടനം കിളിമാനൂർ ബിപിസി ബിജുകുമാർ ബി.ആർ നിർവ്വഹിച്ചു. പൊതുവിദ്യാലയങ്ങളിൽ വിദ്യാർത്ഥികൾക്കിടയിൽ കാർഷികാവബോധവും അധ്വാനത്തിന്റെ മഹത്വവും വളർത്താൻ ഇത്തരം ജൈവകൃഷി പ്രവർത്തനങ്ങൾ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പൊതു വിദ്യാഭ്യാസ വകുപ്പ് വിദ്യാലയങ്ങൾ നടപ്പിലാക്കുന്ന അടുക്കളത്തോട്ടം പരിപാലന പദ്ധതിയുടെ ഭാഗമായിട്ടാണ് കുട്ടികൾ കൃഷി ഇറക്കിയത്. അടുക്കളത്തോട്ടത്തിൽ പാചക തൊഴിലാളിയായ വസന്ത ആൻ്റിയാണ് കുടികൾക്ക് മാർഗ്ഗദർശി.കൃഷിഭവനിൽ നിന്ന് തൈകൾ സംഭരിക്കാനും നട്ട് പരിപാലിക്കുന്നതിനും വളപ്രയോഗം നടത്തുന്നതിനും എല്ലാത്തിനും ആൻറി കുട്ടികൾക്കൊപ്പമുണ്ട്.

ഉദ്ഘാന ചടങ്ങിൽ സ്കൂൾ പ്രഥമാധ്യാപിക ജോയിസൺ എബ്രഹാം സ്‌കൂൾ കൃഷി കോ ഓർഡിനേറ്റർ നിസ എസ്, പിറ്റിഎ വൈസ് പ്രസിഡൻ്റ് ഡോ. ശ്രീലക്ഷ്മി ആർ വി , എം പി റ്റി എ പ്രസിഡൻ്റ് റീജ എസ് , സി ആർ സി കോ ഓർഡിനേറ്റർ മായജി എസ് അധ്യാപകരും രക്ഷിതാക്കളും കുട്ടികളും പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!