കല്ലമ്പലം മുത്താനയിൽ അയൽവാസിയുടെ അടിയേറ്റ് യുവാവ് മരിച്ചു

Attingal vartha_20261014_093133_0000

കല്ലമ്പലം മുത്താനയിൽ അയൽവാസിയുടെ അടിയേറ്റ് യുവാവ് മരിച്ചു. മുത്താന അക്കരക്കോണം സ്വദേശി സുജിത്ത് ആണ് മരണപ്പെട്ടത്.പ്രതി മുത്താന സ്വദേശി ബിനു പോലീസ് കസ്റ്റഡിയിൽ.

കഴിഞ്ഞദിവസം ഉണ്ടായ വാക്ക് തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.സുജിത്തും ബിനുവുമായി കഴിഞ്ഞദിവസം വാക്ക് തർക്കം ഉണ്ടായി.

ഇത് സംബന്ധിച്ച് സംസാരിക്കാനായി സുജിത്ത് ബിനുവിന്റെ വീട്ടിലെത്തുകയും വീണ്ടും അവിടെ വെച്ചുണ്ടായ തർക്കത്തിന്മേൽ കൂട്ടിയിട്ടിരുന്ന വിറക് കഷണം എടുത്ത് ബിനു സുജിത്തിനെ അടിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ സുജിത്തിനെ ഉടൻതന്നെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.കല്ലമ്പലം പോലീസ് അന്വേഷണം ആരംഭിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!