ഓപ്പറേഷൻ തണ്ടർ: കിളിമാനൂരിൽ അനധികൃത മദ്യവിൽപ്പന, പ്രതി അറസ്റ്റിൽ

Attingal vartha_20261014_222313_0000

കിളിമാനൂർ: അനധികൃതമായി വിദേശമദ്യം സൂക്ഷിച്ചുവെച്ച് വിൽപ്പന നടത്തിയ കേസിൽ ഒരാളെ കിളിമാനൂർ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് കൊടുവഴന്നൂർ പന്തുവിള ചന്തമുക്ക് സ്വദേശി രജുലാൽ (32) പിടിയിലായത്. ഇയാളിൽനിന്ന് ആറ് ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യം പിടിച്ചെടുത്തു.

കിളിമാനൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി.ജി. സുനിൽകുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ബിജുലാൽ എസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പോലീസ് കേസുകളിൽ ഇയാൾ പ്രതിയാണെന്നും എക്സൈസ് അറിയിച്ചു.

റെയ്ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) കെ. ഉണ്ണികൃഷ്ണൻ, പ്രിവന്റീവ് ഓഫീസർ എസ്. സജീവ് കുമാർ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) എസ്. സജീം സുജീർ, സിവിൽ എക്സൈസ് ഓഫീസർ ജെ. താരിഖ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ എ. തൻസിയ ബീഗം, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പി.ആർ. ഹരീഷ് കുമാർ എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!