നെടുമങ്ങാട് – കാട്ടാക്കട സബ് ഡിവിഷനുകളിലെ പരിശീലനം പൂർത്തിയാക്കിയ സ്റ്റുഡന്റ് പോലീസ് പാസിങ് ഔട്ട്‌ പരേഡ്

Attingal vartha_20261018_142822_0000

വിതുര : കേരള പോലീസും പൊതു വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ നെടുമങ്ങാട് – കാട്ടാക്കട പോലീസ് സബ് ഡിവിഷനുകളിലെ പരിശീലനം പൂർത്തിയാക്കിയ കേഡറ്റുകളുടെ പാസിങ് ഔട്ട്‌ പരേഡ് വിതുര പി. റ്റി. ഉഷ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ചു.

ആറ് സ്‌കൂളുകളിൽ നിന്ന് 250 ഓളം കേഡറ്റുകൾ പങ്കെടുത്ത പരേഡിന് തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി പ്രശാന്തൻ കാണി ഐ. പി. എസ്. അഭിവാദ്യം സ്വീകരിച്ചു.

വിതുര ഗവ. വോക്കേഷണൽ & ഹയർ സെക്കന്ററി സ്കൂൾ, തോളിക്കോട് ഗവ. ഹയർ സെക്കന്ററി സ്കൂൾ, മീനാങ്കൽ ഹൈസ്‌കൂൾ, എസ്. കെ. വി.ഹയർ സെക്കന്ററി സ്കൂൾ നന്ദിയോട്, എസ്. എൻ.ഹയർ സെക്കന്ററി സ്കൂൾ ഉഴമലക്കൽ, വി. കെ. കാണി ഹൈസ്കൂൾ പനയ്ക്കോട് എന്നീ സ്‌കൂളുകളാണ് പരേഡിൽ പങ്കെടുത്തത്.

വിതുര സ്‌കൂളിലെ കുമാരി അഷ്ടമിയാണ് പരേഡ് നയിച്ചത്.പരേഡിനോടനുബന്ധിച്ച് കേരള പോലീസ് K9 സ്ക്വാഡിലെ എട്ട് പോലീസ് നായകളുടെ പ്രദർശനവും ഉണ്ടായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!