വർക്കലയിൽ തെരുവുനായയുടെ ആക്രമണം; വയോധികയ്ക്ക് ഗുരുതര പരിക്ക്

Attingal vartha_20261019_214927_0000

വർക്കല പുത്തൻചന്തയിൽ പൂക്കടയ്ക്കുള്ളിൽ കയറിയ തെരുവുനായയുടെ ആക്രമണത്തിൽ 75 വയസ്സുകാരിക്ക് ഗുരുതര പരിക്ക്. രഘുനാഥപുരം ഷിജു ഭവനിൽ ശാന്തയ്ക്കാണ് കടിയേറ്റത്.

വലതുകാലിൽ മുട്ടിനു താഴെ ഞരമ്പുകൾക്ക് ഉൾപ്പെടെ ഗുരുതരമായി പരിക്കേറ്റ ശാന്തയെ വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!