കല്ലമ്പലത്ത് ചിട്ടിപ്പണം നൽകാത്തതിനെച്ചൊല്ലി വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം; വീട്ടമ്മയ്ക്കും മകൾക്കും പരിക്ക്, രണ്ടുപേർ അറസ്റ്റിൽ

Attingal vartha_20261021_121259_0000

കല്ലമ്പലത്ത് ചിട്ടിപ്പണം നൽകാൻ വൈകിയതിനെച്ചൊല്ലി വീട്ടിൽ അതിക്രമിച്ചുകയറി വീട്ടമ്മയെയും 14 വയസ്സുകാരിയായ മകളെയും ആക്രമിച്ച കേസിൽ രണ്ടുപേരെ കല്ലമ്പലം പോലീസ് അറസ്റ്റ് ചെയ്തു.

കീഴാറ്റിങ്ങൽ ടി.വി. ഹൗസിൽ മുഹമ്മദ് അഫ്സൽ (22), മണമ്പൂർ തൊട്ടിക്കല്ലിൽ ലക്ഷംവീട്ടിൽ ഷെരുഖ് (21) എന്നിവരാണ് അറസ്റ്റിലായത്. വ്യാപാരിയും ചിട്ടി നടത്തിപ്പുകാരിയുമായ യുവതിയുടെ വീട്ടിലാണ് തിങ്കളാഴ്ച വൈകിട്ട് ഏഴരയോടെ ആക്രമണം നടന്നത്.

ചിട്ടിപ്പണമായ 6,000 രൂപ നൽകാൻ വൈകിയതിനെത്തുടർന്നാണ് പ്രതികൾ യുവതിയുടെ വീട്ടിലെത്തിയതെന്നാണ് പോലീസ് നൽകുന്ന വിവരം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!