പാലോട് ഉപജില്ലാ സ്കൂൾ കലോത്സവത്തിന് പന്തൽ കാൽനാട്ടി

Attingal vartha_20261029_210523_0000

പാലോട് : കല്ലറ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നവംബർ 3 മുതൽ 6 വരെ എട്ട് വേദികളിലായി നടക്കുന്ന പാലോട് ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ പന്തൽ കാൽനാട്ടൽ കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജിത.ബി.എൽ നിർവഹിച്ചു. കല്ലറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് യൂസഫ് കല്ലറ മുഖ്യാതിഥിയായിരുന്നു.

ജസീം.എസ്.എൻ അധ്യക്ഷനായി. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പച്ചയിൽ വിജയൻ, വാർഡ് മെമ്പർമാരായ ശ്രീകണ്ഠൻ, ഒ.കെ.സഹീദ്, ഡി.വിജയകുമാർ, ബീന കുമാരി ആർ.എസ്, ആമിന നിഷാദ്, ജനൽ കൺവീനർ സുനിൽകുമാർ, പ്രിൻസിപ്പാൾ ജാസിം, പി.ടി.എ പ്രസിഡന്റ് നൗഷാദ്.എസ്, എം.പി.ടി.എ പ്രസിഡന്റ് ബിൻസി.എസ്, എച്ച്.എം ഫോറം പ്രതിനിധി ജയ നാരായണരു വിവിധ കമ്മിറ്റി കൺവീനർമാരായ ജയദേവൻ, അരുൺ.ബി.എസ്, പ്രിൻസ്, അൻസാറുദ്ദീൻ ടി.എ, അജൽ ഷാൻ, ജീവ, അശ്വതി എന്നിവർ പങ്കെടുത്തു. ബിജു പേരയം സ്വാഗതവും പന്തൽ കമ്മിറ്റി കൺവീനർ ദീപു.പി നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!