വട്ടപ്പാറയിൽ ഓട്ടോ മറിഞ്ഞ് ഡ്രൈവറെ കാണാതായ സംഭവം, മൃതദേഹം കിട്ടിയത് ആറ്റിങ്ങലിനടുത്ത് നിന്ന്

Attingal vartha_20261104_212331_0000

ആറ്റിങ്ങൽ : വട്ടപ്പാറ വേറ്റിനാട് കനത്തമഴയിൽ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് കാണാതായ ഓട്ടോ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി. വട്ടപ്പാറ കുറ്റിയാണി സുമാഭവനിൽ വിദ്യാധര(65)ന്റെ മൃതദേഹമാണ് 17 കിലോമീറ്റർ അകലെ നിന്നും കണ്ടെത്തിയത്. ഞായർ രാത്രി എട്ടിന് വട്ടപ്പാറ വേറ്റിനാട് വില്ലേജ് ഓഫീസിനു സമീപം മൂന്നുമുക്കിലായിരുന്നു സംഭവം.

മൂന്ന്മുക്കിനു സമീപം റോഡരികിലൂടെ ഒഴുകുന്ന ചിറക്കോണം വേറ്റിനാട് വേളാവൂർ തോട് ഞായറാഴ്ച വൈകിട്ട് പെയ്ത ശക്തമായ മഴയിൽ കരകവിഞ്ഞ് ഒഴുകിയിരുന്നു. റോഡിലേക്കും വെള്ളം കയറി. വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാനായായി പോവുകയായിരുന്നു വിദ്യാധരനും ഭാര്യ ലതാകുമാരിയും. മൂന്നുമുക്കിലെത്തിയപ്പോൾ റോഡുകവിഞ്ഞ് വെള്ളം ഒഴുകിയിരുന്നതിനാൽ മറ്റൊരു വഴിയിൽ കൂടി പോകാൻ ഓട്ടോ തിരിക്കുന്നതിനിടെ തോട്ടിലേക്ക് മറിയുകയായിരുന്നു. ലതാകുമാരിയെ നാട്ടുകാർ രക്ഷപ്പെടുത്തി.

സ്കൂബാ ടീമും അഗ്നിരക്ഷാ സേനയും എൻഡിആർഎഫ് സംഘവും തിരച്ചിൽ നടത്തിയെങ്കിലും വിദ്യാധരനെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഇന്ന് ഉച്ചയോടു കൂടിയാണ് വിദ്യാധരന്റെ മൃതദേഹം 17 കിലോമീറ്റർ അകലെ ആറ്റിങ്ങൽ വാളക്കാടു ഭാഗത്തുനിന്നും കണ്ടെത്തിയത്. മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞു. കനത്ത മഴയെ തുടർന്ന് പുഴയിലുണ്ടായ ശക്തമായ അടിയൊഴുക്കാണ് മൃതദേഹം അകലേയ്ക്ക് ഒഴുകിപോകാൻ ഇടയാക്കിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!