
വർക്കല: വർക്കല ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ എൽ.പി വിഭാഗത്തിൽ 59 പോയിന്റുകൾ നേടി അഞ്ചുതെങ്ങ് സേക്രഡ് ഹാർട്ട് എൽ.പി സ്കൂൾ മൂന്നാം ഓവറോൾ കരസ്ഥമാക്കി.
വിവിധ മത്സരയിനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചാണ് സ്കൂൾ ഈ നേട്ടം സ്വന്തമാക്കിയത്. അനുഗ്രഹ അനിൽ മലയാളം പ്രസംഗം, സംഘഗാനം, തമിഴ്, കന്നഡ പദ്യോച്ചാരണം എന്നീ ഇനങ്ങളിൽ പോയിന്റുകൾ നേടി. എവാനിയ എം. മോണോ ആക്ടിലും, മേരി സെയോന ഇംഗ്ലീഷ് പദ്യോച്ചാരണത്തിലും, നിമിഷ നിതീഷ് അഭിനയഗാനത്തിലും, റിജേഷ്ന ജൂലിയൻ റിജോ കഥാകഥനത്തിലും മികവ് തെളിയിച്ചു.
സിയോണ ജോസ് മലയാളം, അറബിക് പദ്യോച്ചാരണം, മാപ്പിളപ്പാട്ട്, ദേശഭക്തിഗാനം എന്നീ ഇനങ്ങളിലും സ്റ്റെന എസ്. ഇംഗ്ലീഷ് അഭിനയഗാനത്തിലും മികച്ച പ്രകടനം കാഴ്ചവെച്ചു.
കലോത്സവത്തിൽ ജി.എൽ.പി.ജി.എസ് വർക്കലയും ജ്യോതി ട്രിനിറ്റി സ്കൂൾ കോവൂരും ഒന്നാം ഓവറോൾ പങ്കിട്ടു. വർക്കല ശാരദഗിരി രണ്ടാം ഓവറോൾ കരസ്ഥമാക്കി.
ഈ നേട്ടത്തോടെ അഞ്ചുതെങ്ങ് സേക്രഡ് ഹാർട്ട് എൽ.പി സ്കൂളിന് കലോത്സവത്തിൽ അഭിമാനിക്കാവുന്ന വിജയമായി മാറി.


