വർക്കല ഉപജില്ലാ കലോത്സവം: ജനറൽ വിഭാഗത്തിൽ ആറാം സ്ഥാനം, അറബിക് കലോത്സവത്തിൽ രണ്ടാം സ്ഥാനം; വക്കം ഗവ. ന്യൂ എൽ.പി.എസിന് ഇരട്ട നേട്ടം

Attingal vartha_20261109_101233_0000

വക്കം: 2026-27 അധ്യയന വർഷത്തെ വർക്കല ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ മികച്ച നേട്ടവുമായി വക്കം ഗവൺമെന്റ് ന്യൂ എൽ.പി.എസ്. ജനറൽ വിഭാഗത്തിൽ ഓവറോൾ ആറാം സ്ഥാനവും അറബിക് കലോത്സവത്തിൽ രണ്ടാം സ്ഥാനവും നേടിയാണ് വിദ്യാലയം അഭിമാന നേട്ടം കൈവരിച്ചത്.

ജനറൽ വിഭാഗത്തിൽ 13 മത്സരയിനങ്ങളിലായി 65-ൽ 53 പോയിന്റും അറബിക് കലോത്സവത്തിൽ ഒൻപത് മത്സരയിനങ്ങളിലായി 45-ൽ 43 പോയിന്റും വിദ്യാലയം സ്വന്തമാക്കി.

നിരന്തര പരിശീലനത്തിലൂടെയും അധ്യാപകരുടെ മികച്ച മാർഗനിർദേശത്തിലൂടെയും ആത്മവിശ്വാസത്തോടെ മത്സരവേദിയിലെത്തിയ വിദ്യാർത്ഥികളുടെ പ്രകടനം ശ്രദ്ധേയമായി. വിവിധ മത്സരങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ഉൾപ്പെടെ മികച്ച ഗ്രേഡുകൾ നേടിയാണ് വിദ്യാലയത്തിലെ കുരുന്നുകൾ മികവ് തെളിയിച്ചത്.

വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായ ഈ നേട്ടം വിദ്യാലയത്തിനും നാടിനും അഭിമാനമായി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!