ട്രെയിനില്‍ യുവതിക്കു നേരെ ലൈംഗികാതിക്രമം : ആറ്റിങ്ങൽ സ്വദേശി അറസ്റ്റില്‍

Attingal vartha_20261110_161335_0000

ട്രെയിനില്‍ യുവതിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. മലബാര്‍ എക്‌സ്പ്രസില്‍ വച്ച് യുവതിക്കു ദുരനുഭവം ഉണ്ടായെന്ന പരാതിയില്‍ ആറ്റിങ്ങല്‍ സ്വദേശി വിജേഷിനെയാണ് റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തത്.

ചിറയിന്‍കീഴില്‍നിന്നാണു യുവതി ട്രെയിനില്‍ കയറിയത്. യാത്രയ്ക്കിടെ വിജേഷ് ഇവരോടു മോശമായി പെരുമാറി. ഇവര്‍ ബഹളം വച്ചതോടെ മറ്റു യാത്രക്കാര്‍ ഇടപെടുകയും ഇയാളെ അവിടെനിന്നു മാറ്റിവിടുകയും ചെയ്തു. തുടര്‍ന്ന് യുവതി പേട്ട റെയില്‍വേ സ്‌റ്റേഷനില്‍ ഇറങ്ങി പുറത്തേക്കു വന്നപ്പോള്‍ വിജേഷ് പിന്നാലെയെത്തി വീണ്ടും മോശമായി സംസാരിക്കുകയായിരുന്നു.

വിവരം പൊലീസില്‍ പറയുമെന്നു യുവതി പറഞ്ഞപ്പോള്‍ വിജേഷ് മുഖത്ത് ഇടിച്ചു. ബോധരഹിതയായി വീണ യുവതിയെ നാട്ടുകാര്‍ ആശുപത്രിയിലേക്കു മാറ്റി. തുടര്‍ന്ന് വിജേഷിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയ പെണ്‍കുട്ടി പിന്നീട് പൊലീസിനു മൊഴി നല്‍കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!