സംസ്ഥാന പാതയിൽ മൂന്നടി താഴ്ചയിൽ ഗർത്തം; അപകടങ്ങൾ വർധിച്ചതോടെ കുഴിയടച്ച് കിളിമാനൂർ പോലീസ്

Attingal vartha_20261111_185732_0000

തട്ടത്തുമല വാഴോട് സംസ്ഥാന പാതയിലെ ഗർത്തം അടച്ച് ഗതാഗതം സുഗമമാക്കി; പോലീസിന് നാട്ടുകാരുടെ കൈയടി

ജില്ലാ അതിർത്തിയായ തട്ടത്തുമല വാഴോട് സംസ്ഥാന പാതയിൽ രൂപപ്പെട്ട വൻ ഗർത്തം അപകടഭീഷണി ഉയർത്തിയതോടെ നേരിട്ടിറങ്ങി കുഴിയടച്ച് കിളിമാനൂർ പോലീസ്. മൂന്നടി താഴ്ചയുള്ള ഗർത്തത്തിൽപ്പെട്ട് നിരവധി ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെട്ടതോടെയാണ് പോലീസ് സംഘം അടിയന്തരമായി ഇടപെട്ടത്.

കനത്ത മഴയെ തുടർന്നാണ് റോഡിൽ വലിയ ഗർത്തം രൂപപ്പെട്ടത്. ഗർത്തം ശ്രദ്ധയിൽപ്പെടാതെ എത്തിയ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവായതോടെ യാത്രക്കാർ ഏറെ ആശങ്കയിലായിരുന്നു. തുടർന്നാണ് കിളിമാനൂർ പോലീസ് ഉദ്യോഗസ്ഥർ നേരിട്ടെത്തി ഗർത്തം അടച്ച് ഗതാഗതം സുഗമമാക്കിയത്.

എസ്.ഐ വിനോദ്, എ.എസ്.ഐ പ്രീത, സി.പി.ഒ വൈശാഖ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. അപകടഭീഷണി ഒഴിവാക്കാൻ അടിയന്തരമായി ഇടപെട്ട പോലീസ് ഉദ്യോഗസ്ഥരുടെ നടപടിക്ക് നാട്ടുകാരുടെ അഭിനന്ദനവും കൈയടിയും ലഭിച്ചു.

അതേസമയം, ഈ ഭാഗത്ത് മഴ പെയ്താൽ രൂക്ഷമായ വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്. വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണാൻ കെ.എസ്.ടി.പിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. മഴ ശക്തമാകുന്നതോടെ റോഡും വെള്ളക്കെട്ടും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയാണെന്നും സമീപവാസികൾ ആരോപിക്കുന്നു.

അടിയന്തരമായി കുഴിയടച്ച് അപകടസാധ്യത ഒഴിവാക്കിയെങ്കിലും മഴക്കാലത്ത് ആവർത്തിക്കുന്ന വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണാൻ ബന്ധപ്പെട്ട അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!