
നെഹ്റു യൂത്ത് സെന്ററിന്റെയും ദൃശ്യ ഫൈൻ ആർട്സ് സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അഡ്വ. വെഞ്ഞാറമൂട് രാമചന്ദ്രൻ സ്മാരക പ്രൊഫഷണൽ നാടകോത്സവം നവംബർ 25 മുതൽ ഡിസംബർ 4 വരെ നടക്കും. മാണിക്കോട് മേള ഗ്രൗണ്ടിലെ സി ബാലൻ നഗറിലാണ് നാടകോത്സവം. 25ന് വൈകിട്ട് 5.30ന് സംവിധായകൻ ശ്യാമപ്രസാദ് ഉദ്ഘാടനം ചെയ്യും.
മികച്ച നാടക പ്രവർത്തകയ്ക്കുള്ള എം കെ രവീന്ദ്രൻനായർ സ്മാരക അവാർഡ് ഉഷാ ഉദയനും കലാരംഗത്തെ പ്രതിഭയ്ക്കുള്ള അബു ഹസൻ സ്മാരക അവാർഡ് സന്ധ്യാ രാജേന്ദ്രനും ആതുര സേവന രംഗത്തെ മികച്ച പ്രതിഭയ്ക്കുള്ള കെ മീരാസാഹിബ് സ്മാരക അവാർഡ് ഡോ. ശശീന്ദ്രനും സമർപ്പിക്കും. തുടർന്ന് സന്തോഷ് കീഴാറ്റൂരിന്റെ നാടകം പെൺനടൻ.
4 ന് വൈകിട്ട് 5ന് സമാപന സമ്മേളനവും പുരസ്കാര വിതരണവും മന്ത്രി എം ലിജു ഉദ്ഘാടനം ചെയ്യും. തുടർന്ന് സുരാജ് വെഞ്ഞാറമൂട് നയിക്കുന്ന മെഗാ ഷോയും നടക്കുമെന്ന് ഡി കെ മുരളി, പി ജി സുധീർ, നുജും വെഞ്ഞാറമൂട്, അശോക് ശശി, ദിലീപ് സിതാര തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു


