വൈ.എൽ.എം. യു.പി.എസ് കീഴാറ്റിങ്ങലിൽ ശിശുദിനം വിപുലമായി ആഘോഷിച്ചു.

Attingal vartha_20261119_220200_0000

കീഴാറ്റിങ്ങൽ: വൈ.എൽ.എം. യു.പി.എസ് കീഴാറ്റിങ്ങലിൽ ശിശുദിനം വിപുലമായി ആഘോഷിച്ചു.

സ്കൂൾ ഹെഡ്മിസ്ട്രസ് ബിനുഷെറീന കുട്ടികൾക്ക് ശിശുദിനാശംസകൾ നേർന്നു. ശിശുദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ചാച്ചാജിയുടെ ജീവിതത്തെക്കുറിച്ചും കുട്ടികളോട് സംസാരിച്ചു.

ശിശുദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി വിവിധ മത്സരങ്ങളും കലാപരിപാടികളും സംഘടിപ്പിച്ചു. കുട്ടികൾ ആവേശത്തോടെ മത്സരങ്ങളിലും കലാപരിപാടികളിലും പങ്കെടുത്തു.തുടർന്ന് കുട്ടികൾക്ക് പായസം വിതരണം ചെയ്തു.

എസ്.എസ്. ക്ലബ്ബിന്റെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. എസ്.എസ്. ക്ലബ് അധ്യാപകരായ അഞ്ജലി, ശാരിക, പ്രീത എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!