
ആറ്റിങ്ങലിൽ നിയന്ത്രണംവിട്ട ഇരുചക്ര വാഹനം അപകടത്തിൽപെട്ട് യുവാവ് മരിച്ചു..കീഴാറ്റിങ്ങൽ സ്വദേശി ചന്തു ആണ് മരിച്ചത്.
ദേശീയപാതയിൽ പൂവൻപാറ ഹോമിയോ ആശുപത്രിക്ക് മുൻപിൽ വൈകുന്നേരം 4:45 ഓടെ ആയിരുന്നു അപകടം.
ആലങ്കോട് ഭാഗത്തുനിന്ന് ആറ്റിങ്ങലിലേക്ക് വരികയായിരുന്ന ഇരുചക്രവാഹനം നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിക്കുകയും മറുഭാഗത്ത് റോഡിൽകൂടി സഞ്ചരിക്കുകയായിരുന്ന മറ്റൊരു ഇരുചക്ര വാഹനത്തെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ആ വാഹനത്തിൽ ഉണ്ടായിരുന്ന സ്ത്രീക്ക് പരിക്കേറ്റു.അവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.പരിക്കേറ്റ കൊല്ലം സ്വദേശിനി റെനി പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിൽ.
ആറ്റിങ്ങൽ പോലീസ് തുടർനടപടികൾ സ്വീകരിച്ചു.


